മണ്ണംപേട്ട: കരുവാപ്പടിയിൽ പുതിയ ആംബുലൻസ് സർവീസ് ആരംഭിച്ചു. സി.പി.എം അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി.കെ വിനോദൻ ഫ്‌ളാഗ് ഒഫ് ചെയ്തു. അലക്‌സ് ചുക്കിരി അദ്ധ്യക്ഷനായി. സുരേഷ് പി.കുട്ടൻ, കെ.എൻ ബിജു, ജോസ് കെയ്‌റോസ്, അഖിൽ കോടാലി, പി.കെ ഫ്രാൻസീസ്, ജോർജ് കൂടലി എന്നിവർ സംസാരിച്ചു. 24 മണിക്കൂർ ആംബുലൻസ് സേവനത്തിനും ഫ്രീസറിനും മണ്ണംപേട്ടയിൽ സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട്.