കിണർ ഇടിഞ്ഞ് താണ നിലയിൽ.
കുന്നംകുളം: വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞ് താണു. ചൊവ്വന്നൂർ കൈതക്കൽ ബാബുവിന്റെ വീട്ടിലെ കിണറാണ് ചൊവ്വാഴ്ച്ച രാവിലെ ഇടിഞ്ഞ് താഴ്ന്ന നിലയിൽ കണ്ടത്. മൂന്നുവർഷം മുമ്പാണ് ബാബു ഇവിടെ കിണർ കുഴിച്ചത്. കിണറ്റിൽ നിറയെ പാറകളും ഉണ്ടായിരുന്നു. കരിങ്കല്ലിൽ ഭിത്തികൾ കെട്ടിപ്പൊക്കിയ കിണറാണ് പൂർണ്ണമായ രീതിയിൽ ഇടിഞ്ഞ് താണ് പോയത്. കിണർ പൂർണമായും ഉള്ളിലേക്ക് ഇടിഞ്ഞ് വെള്ളം നിരപ്പായ നിൽക്കുന്ന അവസ്ഥയിലാണിപ്പോൾ. കഴിഞ്ഞ ദിവസം ഇവിടെ കനത്ത മഴയാണ് പെയ്തത്. കിണറിനോട് തൊട്ടപ്പുറത്ത് നിൽക്കുന്ന വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കുന്നംകുളത്ത് കാർ ഡ്രൈവറാണ് ബാബു. നഗരസഭ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി