തൃശൂർ: യു.പിയിൽ സമരം ചെയ്ത കർഷകർ വാഹനമിടിച്ച് മരിക്കാനിടയായതിലും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഡി.സി.സി ഓഫീസിൽ നിന്ന് ഏജീസ് ഓഫീസിലേക്ക് മാർച്ചും ഉപരോധ സമരവും സംഘടിപ്പിക്കും. പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.