ബ്രാഞ്ച് കനാൽ ഇടിഞ്ഞ് വീണ ഭാഗങ്ങൾ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നു.
വരന്തരപ്ലിള്ളി: തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി വേപ്പൂരിൽ നിർമ്മാണം പൂർത്തികരിച്ച ബ്രാഞ്ച് കനാൽ ഇടിഞ്ഞ് വീണ ഭാഗങ്ങൾ കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ഡി.സി.സി ഭാരവാഹികളായ കെ.ഗോപാലകൃഷ്ണൻ, കല്ലൂർ ബാബു, ബ്ലോക്ക് പ്രസിഡന്റ് ഡേവിസ് അക്കര, പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ, വിനയൻ പണിക്കവളപ്പിൽ, ജിമ്മി മഞ്ഞളി, കെ.എൽ ജോസ്, കെ.രാജേശ്വരി, ജിജോ ജോൺ, സനൽ മഞ്ഞളി അലക്‌സ് ചുക്കിരി എന്നിവരാണ് സന്ദർശിച്ചത്.
അശാസ്ത്രീയമായ നിർമ്മാണംമൂലമാണ് കനാൽ ഇടിഞ്ഞ് വീണതെന്നും ഉത്തരവാദികളായ ഉദ്ദ്യോഗസ്ഥരുടെയും കരാറുകാരന്റെയും പേരിൽ തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.