കേരള കോൺഗ്രസ് മുൻ ചെയർമാനും മുൻമന്ത്രിയുമായിരുന്ന സി.എഫ് തോമസ് അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചന.
തൃശൂർ: കേരള കോൺഗ്രസ് മുൻ ചെയർമാനും മുൻമന്ത്രിയുമായിരുന്ന സി.എഫ് തോമസിനെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി കുര്യാക്കോസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ എം.പി പോള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയി ഗോപുരാൻ, മിനി മോഹൻദാസ്, സംസ്ഥാ സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങളായ ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിച്ചൻ തരകൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, തോമസ് ആന്റണി, തോമസ് ചിറമേൽ, ജോണി ചിറ്റിലപ്പള്ളി, ജോർ പായപ്പൻ, അഡ്വക്കേറ്റ് ബിവിൻ പോൾ, ജോൺസൺ ചുങ്കത്ത്, അഡ്വ. കെ.വി സെബാസ്റ്റ്യൻ, പി.ജി അഭിലാഷ്, എൻ. ജെ ലിയോ എന്നിവർ സംസാരിച്ചു.