മണ്ണുത്തി: പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ എ.എൻ രാജന്റെ നിര്യാണത്തിൽ മണ്ണുത്തിയിൽ നടന്ന സർവകക്ഷി യോഗത്തിൽ സി.പി.ഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.ഡി റെജി അദ്ധ്യക്ഷനായി. വിവിധ നേതാക്കളായ എം.കെ ഗോപാലകൃഷ്ണൻ, എം.എം അവറാച്ചൻ (സി.പി.എം), ജോസ് പാലോക്കാരൻ (കോൺഗ്രസ്), കെ.ആർ രവി(സി.ഐ.ടി.യു), എ.വി കുരിയൻ (എൻ.സി.പി), എം. ശ്രീധരൻ (ജനതാദൾ), റാഫി പണിക്കശ്ശേരി(ഐ.എൻ.എൽ), അജിത വിജയൻ എന്നിവർ സംസാരിച്ചു.