ഗുരുവായൂർ: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ ഗുരുവായൂരിൽ തുടക്കമാകുമെന്ന് സംഘാടക സമിതി ചെയർമാൻ എം. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് ദിവസമായി ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. കെ.എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. നേതാക്കളായ കെ.കെ. ദിവാകരൻ, യു.പി. ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ, ജില്ലാ ജനറൽ സെക്രട്ടറി ടി. ശ്രീകുമാർ, ജില്ലാ ഭാരവാഹികളായ കെ. മണികണ്ഠൻ, ജെയിംസ് ആളൂർ, പ്രചാരണ കമ്മിറ്റി കൺവീനർ കെ.എൻ. രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.