പാവറട്ടി: മുല്ലശ്ശേരി സാന്ത്വനം ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മുന്നണി പോരാളികളെ മുല്ലശ്ശേരി സി.എച്ച്.സി.യിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 2 ന് ആദരിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാഹുൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ അദ്ധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, സി.എച്ച്.സി സൂപ്രണ്ട് ഡോ.സജിത ബീഗം, സമിതി രക്ഷാധികാരി വി.കെ സുരേന്ദ്രൻ, പ്രസിഡന്റ് എൻ.ആർ രാജൻ തുടങ്ങിയവർ പങ്കെടുക്കും.