തൃശൂർ: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ, ഒല്ലൂർ നിയോജകമണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ 16.13 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. എട്ട് മീറ്റർ വീതിയും ചുരുങ്ങിയത് മൂന്ന് കിലോമീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് ഉൾപ്പെടുത്തുക.
എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ 23.209 കിലോമീറ്റർ ദൂരം വാട്ടർ ബൗണ്ട് മെക്കാഡം റോഡുകളായാണ് നിർമ്മിക്കുന്നത്. അനുമതി നൽകി 72 ദിവസങ്ങൾക്കകം പ്രവർത്തനം ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി.
തുക അനുവദിച്ച റോഡുകൾ
ചേർപ്പ് ചൊവ്വൂർ കപ്പേള - പാറക്കോവിൽ - തിരുവുള്ളക്കാവ് റോഡിന് 2.08 കോടി രൂപ
കാറളം പഞ്ചായത്തിലെ തെക്കെ താണിശ്ശേരി - നന്തി റോഡിന് 1.98 കോടി
പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ - കുണ്ടുകടവ് - പന്തല്ലൂർ ഈറോഡ് - സൂര്യഗ്രാമം റോഡിന് 4.74 കോടി
എളവള്ളി പഞ്ചായത്തിലെ എളവള്ളിപ്പാറ -ജനശക്തി കാക്കശ്ശേരി റോഡിന് 2.47 കോടി
വലപ്പാട് പഞ്ചായത്തിലെ ചൂലൂർ -മുരിയാം തോട് ബീച്ച് റോഡിന് 1.63 കോടി
പുത്തൂർ പഞ്ചായത്തിലെ നമ്പ്യാർ റോഡിന് 3.23കോടി രൂപ
അംഗീകാരത്തിന് നൽകിയ മറ്റ് റോഡുകൾ
വേളൂക്കര പഞ്ചായത്തിലെ കുറുപ്പംപടി -പട്ടേപ്പാടം കരുവാംപടി റോഡ്
അരിമ്പൂർ പഞ്ചായത്തിലെ അരിമ്പൂർ കൈപ്പിള്ളി -ആറാംകല്ല് റോഡ്
പാണഞ്ചേരി പഞ്ചായത്തിലെ കല്ലിടുക്ക് -പൂളച്ചോട് -പീച്ചി ഡാം റോഡ്