മാള: കെ.എസ്.യു കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വ ക്യാമ്പ് ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഒപ്പമുണ്ട് എം.പി പദ്ധതിയിൽ ടാബ്‌ലറ്റുകൾ വിതരണം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ ജനീഷ് മുഖ്യാഥിതിയായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ, പി.ഡി ജോസ്, എ.എ അഷറഫ്, ഹക്കീം ഇക്ബാൽ, ഗോകുൽ ഗുരുവായൂർ, അഡ്വ. നിർമൽ സി. പാത്താടൻ, അഡ്വ. വി.എസ് അരുൺ രാജ്, വിഷ്ണു ചന്ദ്രൻ എന്നിവർ സംസാരിച്ചു.