തൃശൂർ: ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിൽ കെ. കേളപ്പൻ സ്മൃതി ദിനം ആചരിക്കും. വടക്കുന്നാഥൻ ശാഖയുടെ ആഭിമുഖ്യത്തിൽ രാവിലെ ഏഴിന് അയ്യന്തോൾ അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ നിന്ന് കേളപ്പജി സ്മൃതി യാത്ര നടത്തും. ജില്ലാ പ്രസിഡന്റ് കെ. സതീശ് ചന്ദ്രൻ അദ്ധ്യക്ഷനാകും. മണികണ്ഠനാൽ പരിസരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് കെ.എ ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 5.30ന് ചിന്മയ നീരാഞ്ജലി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സർവോദയ മണ്ഡലം ചെയർമാൻ എം. പീതാംബരൻ ഉദ്ഘാടനം ചെയ്യും. പി. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.