കുന്നംകുളം: ഉദര രോഗത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ച കടവല്ലൂർ കോടത്തുംകുണ്ട് അരിയാടത്ത് വാസുവിന്റെയും ഉഷയുടെയും മകൾ വൈഷ്ണവി ചികിത്സാ സഹായം തേടുന്നു. രണ്ടര വർഷം മുമ്പൊരു ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. തുടർന്നും വയറു വേദന കണ്ടതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൊരട്ടിക്കര ഗവ. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും കൊവിഡ് മൂലം അത് നീണ്ടു. രോഗം രൂക്ഷമായതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് വരിക. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന വൈഷ്ണവിയുടെ അച്ഛൻ ഒരപകടത്തെ തുടർന്നുണ്ടായ അസുഖം മൂലം ജോലിക്ക് പോകാനാകാനാകാത്ത സ്ഥിതിയിലാണ്. ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. അമ്മ ഉഷയും രോഗിയാണ്. പി.ജിക്കും ബിരുദത്തിനും പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. ബന്ധു വീട്ടിലാണ് ഇവരുടെ താമസം. സുമനസുകൾക്ക് സ്റ്റേറ്റ് ബാങ്ക് പെരുമ്പിലാവ് ശാഖയിലെ 77146297380, 67367225192 എന്നീ അക്കൗണ്ട് നമ്പറിലേയ്ക്ക് സഹായം നൽകാം.