നന്തിപുലം: കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ 15 വരെ തീയതികളിൽ ആഘോഷിക്കും. ദിവസവും വൈകീട്ട് 6 ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന എന്നിവ ഉണ്ടാവും. ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 13 ന് വൈകീട്ട് 5 നാണ് പൂജാവയ്പ്. വിജയദശമി ദിവസമായ ഒക്ടോബർ 15 ന് രാവിലെ 8.30 ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും ഉണ്ടാവും.