ചാലക്കുടി: കുഞ്ഞുങ്ങൾക്കായുള്ള ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം അതിരപ്പിള്ളി പഞ്ചായത്തിൽ ആരംഭിച്ചു. വെറ്റിലപ്പാറ പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ആൻഡിസ് സി.ജോസഫ്് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് വിശദീകരിച്ചു. ന്യൂമോ കോക്കസ് ബാക്ടീരീയ മൂലം പിടിപെടുന്ന ന്യൂമോണിയ, മെനിൻ ജൈറ്റിസ് എന്നിവ ഒഴിവാക്കുന്നതിനാണ് വാക്‌സിൻ നൽകുന്നത്. ഒന്നര,മൂന്നര, ഒമ്പത് മാസങ്ങളിലാണ് കുത്തിവയ്പ്പ്.