കോടാലി: പ്രമുഖ സന്നദ്ധ സംഘടന ഫാസ് പാഡിയുടെ ആഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയ പരിശോധന ക്യാമ്പ് ശനിയാഴ്ച നടക്കും. കോടാലി ജി.എൽ.പി സ്‌കൂളിൽ രാവിലെ 9 മുതൽ 1 വരെയാണ് ക്യാമ്പ്. തിമിരമുള്ളവർക്ക് എറണാകുളം കൊച്ചിൻ ഐ. ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷാലിറ്റി കണ്ണാശുപത്രിയിൽ സൗജന്യമായി ശാസ്ത്രക്രിയ നടത്തിക്കൊടുക്കും. തിരഞ്ഞെടുക്കുന്നവരെ അടുത്തദിവസം രാവിലെ എറണാകുളത്തേക്ക് കൊണ്ട് പോയി ഓപ്പറേഷന് വിധേയമാക്കിയ ശേഷം വൈകുന്നേരം കോടാലിയിൽ തിരിച്ചെത്തത്തിക്കും. പ്രവേശനം കൊവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രം. വിശദ വിവരങ്ങൾക്ക് 9446619611, 94968 64871 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.