അപകട ഭീഷണി ഉയർത്തുന്ന നിലയിൽ കോടതി കെട്ടിടത്തിലെ ഇളകി നിൽക്കുന്ന ഷീറ്റ്.
തൃശൂർ: കോടതി സമൂച്ചയത്തിലെത്തുന്നവരുടെ ജീവന് ഭീഷണിയായി കെട്ടിടത്തിന് മുകളിലെ ഷീറ്റ്. കാറ്റ് ശക്തമായി വീശിയാൽ എത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ഇളകിയാടുകയാണിത്. കുടുംബകോടതി ഉൾപ്പടെ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ഷീറ്റുകളാണ് ഇളകിയിരിക്കുന്നത്. നൂറുക്കണക്കിന് പേരാണ് ദിവസവും ഇവിടെ എത്തുന്നത്. കാറ്റ് വീശുമ്പോൾ ഷീറ്റ് വലിയ ശബ്ദത്തോടെ ഇളകുന്നത് പലപ്പോഴും ഭീതി പരത്താറുണ്ട്. വിഷയം അഭിഭാഷകർ ഉൾപ്പടെയുള്ളവർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ നടപടി ഉണ്ടായില്ല.