ചാലക്കുടി: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 40 കോടി രൂപ അനുവദിച്ചതായി ബെന്നി ബെഹ്‌നാൻ എം.പി അറിയിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ ബ്ലോക്കുകളിൽപെട്ട 12 റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ വികസിപ്പിക്കുന്നതിനാണ് 40 കോടി രൂപയുടെ കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ അനുമതി. ചാലക്കുടി ബ്ലോക്കിലെ തുമ്പൂർമൂഴി-നമ്പ്യാർപടി-കുറ്റിച്ചിററോഡ് 3.86 കോടി, മാള ബ്ലോക്കിലെ പി.ജി.എം റോഡ് 2.35 കോടി, മതിലകം ബ്ലോക്കിലെ എടത്തിരുത്തി-മധുരമ്പിള്ളി-ചെന്ത്രാപ്പിന്നി റോഡ് 3.3 കോടി എന്നിങ്ങനെയാണ് തൃശൂർ ജില്ലയിലെ റോഡ് വികസന പ്രവർത്തനങ്ങൾ.