കടപ്പുറം പഞ്ചായത്തിൽ ന്യമോകോക്കൽ കോൺജഗേറ്റ് വാക്‌സിനേഷൻ (പി.സി.വി)യുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ നിർവഹിക്കുന്നു.
ചാവക്കാട്: അഞ്ച് വയസ്സിന് താഴെപ്രായമുള്ള കുട്ടികളിൽ മരണകാരണമായേക്കാവുന്ന സ്‌ട്രെപ്രോ കോക്കസ് ന്യമോണിയ രോഗത്തിനെതിരെയുള്ള ന്യമോകോക്കൽ കോൺജഗേറ്റ് വാക്‌സിൻ (പി.സി.വി) കടപ്പുറം പഞ്ചായത്തിൽ കുട്ടികൾക്ക് നൽകുന്നതിന്റെ ഉദ്ഘാടനം കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ.മർസൂക്ക് ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശുഭ ജയൻ, വാർഡ് മെമ്പർ ഇബ്രാഹിം, ഹെൽത്ത് സൂപ്പർവൈസർ കെ.കെ ഹുസൈൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സെബി വർഗീസ് എന്നിവർ സംസാരിച്ചു.