തൃശൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രോമോഷൻ അട്ടിമറിക്കുന്ന, കൃഷി അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെ പ്രമോഷൻ നിർത്തലാക്കുന്നതാണ് എച്ച്.ആർ.ഡി കരട് റിപ്പോർട്ട് എന്നാരോപിച്ച് റിപ്പോർട്ട് പകർപ്പ് കത്തിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. എം.ഒ.ഡെയ്‌സൻ അദ്ധ്യക്ഷനായി. ടി.ജി രഞ്ജിത്ത്, സന്തോഷ് തോമസ്, ഐ.ബി മനോജ്, മൃദുൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.