ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ തൊട്ടാപ്പ്, ലൈറ്റ് ഹൗസ്, മാളുക്കുട്ടി വളവ്, അടിതിരുത്തി, കറുകമാട് പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം. ഇത് മൂലം പ്രഭാതസവാരിക്കാരും മറ്റ് വാഹന യാത്രികരും ദുരിതത്തിലാണ്. തെരുവ് നായ്ക്കൾ കൂട്ടമായി വന്ന് ആളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നത് നിത്യസംഭവമാണ്. സന്ധ്യയായാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടികളെയും വൃദ്ധജനങ്ങളെയും നായ്ക്കൾ ഓടിക്കുന്നതും സ്ഥിരമാണ്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും അവഗണയാണ് ഫലം. അടിയന്തരമായി ബന്ധപ്പെട്ടവർ തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.