പാവറട്ടി: സി.പി.എം പാവറട്ടി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 12 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി. ഇന്നലെ മരുതയൂർ കിഴക്ക് ബ്രാഞ്ച് സമ്മേളനം ഏരിയാ കമ്മിറ്റി അംഗം വി.ജി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം എം.കെ ശങ്കരൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വി.എസ് ശേഖരൻ, വി.ടി നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. മനപ്പടി-അമ്പലനട റോഡ് നിർമ്മാണം പൂർത്തിയാക്കുക, അമൃതം പദ്ധതിക്കായി പൈപ്പിടാൻ പൊളിച്ച് കുണ്ടും കുഴിയുമായ മാമാ ബസാർ മുതൽ മുല്ലശ്ശേരി വരെയുള്ള പി.ഡബ്ല്യു.ഡി റോഡ് സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ പ്രമേയവും യോഗം അംഗീകരിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി ഷിജിൻ ഫ്രാൻസിസ് (വിളക്കാട്ടുപാടം), ആർ.എം അസ്‌ക്കർ അലി (പാവറട്ടി സെന്റർ), പി.വി വാസു(മരുതയൂർകിഴക്ക് ), ആർ.വി കമറുദ്ദീൻ (മരുതയൂർ പടിഞ്ഞാറ്), കെ.എം ജബ്ബാർ (മുനക്കക്കടവ്), ടി.കെ കാദർമോൻ (പൈങ്കണ്ണിയൂർ), വി.ടി ജയൻ (ചുക്കുബസാർ), ഇ.എ രാജ്കുമാർ (പെരിങ്ങാട്), കെ.ആർ രതീഷ് (വെൺമേനാട് സൗത്ത്), എം.എസ് സുരേഷ് (വെന്മേനാട് ഈസ്റ്റ്), ജെയിൻ ഫ്രാൻസിസ് (വെൺമേനാട് നോർത്ത് ) എന്നിവരെ തിരഞ്ഞെടുത്തു. പാവറട്ടി ലോക്കൽ സമ്മേളനം പാവറട്ടി ജോളി വില്ലയിൽ 23ന് ചേരുമെന്ന് ലോക്കൽ സെക്രട്ടറി വി.എസ് ശേഖരൻ അറിയിച്ചു.