ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. നവരാത്രി സാംസ്‌കാരിക സദസ് ഗുരുവായൂർ നഗരസഭാചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വത്തിന്റെ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്‌കാരം സംഗീതജ്ഞൻ ഡോ.കെ.മണികണ്ഠന് ചടങ്ങിൽ സമ്മാനിച്ചു. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ മുരളി പുരസ്‌കാരം സമ്മാനിച്ചു. മമ്മിയൂർ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ അദ്ധ്യക്ഷനായി. കൗൺസിലർ രേണുക ശങ്കർ, ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ കെ.യു കൃഷ്ണകുമാർ, ട്രസ്റ്റി ബോർഡംഗങ്ങളായ കെ.കെ ഗോവിന്ദദാസ്, പി.സുനിൽകുമാർ, ചെറുതയൂർ ഉണ്ണികൃഷ്ണൻ, എക്‌സി്ക്യൂട്ടീവ് ഓഫീസർ എം.വി സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.