samithi
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെ.കേളപ്പൻ സ്മൃതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതി യാത്രയുടെ സമാപന ചടങ്ങിൽ ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് കെ.എ.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു

തൃശൂർ : ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെ. കേളപ്പൻ സ്മൃതി ദിനം ആചരിച്ചു. അയ്യന്തോൾ അമർജവാൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച കേളപ്പജി സ്മൃതി യാത്ര റിട്ട: മേജർ ജനറൽ പി. എസ്. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷൻ കെ. സതീശ് ചന്ദ്രൻ അദ്ധ്യക്ഷനായി. വടക്കുന്നാഥൻ മണികണ്ഠനാൽ ക്ഷേത്ര പരിസരത്ത് കേളപ്പജി സ്മൃതിയാത്ര സമാപിച്ചു. ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് കെ.എ. ഉണ്ണിക്കൃഷ്ണൻ സമാപന സന്ദേശം നൽകി. സമിതി സംസ്ഥാന കാര്യദർശി ഏ.പി ഭരത് കുമാർ , എസ്. കല്യാണക്കൃഷ്ണൻ , അഡ്വ. ഗീരിഷ് , കെ.കെ രാമൻ , അഡ്വ . രവികുമാർ ഉപ്പത്ത് , അഡ്വ.എം. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.