rank
അ​മ്മു​വി​നൊ​രു​മ്മ...​എ​ൻജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി​യ​ ​തൃ​ശൂ​ർ​ ​വി​യ്യൂരി​ലെ​ ​ബി.​അ​മ്മു​വി​ന് ​മു​ത്തം​ ​ന​ൽ​കു​ന്ന​ ​അ​ച്ഛൻ​ ​ബാ​ലാ​ന​ന്ദ​നും​ അ​മ്മ​ ​സു​മ​യും​ ​ - ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ ​ദേ​വ​സി

തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ കോലഴി സ്വദേശിനിക്ക് ആറാം റാങ്ക് ലഭിച്ചതിന്റെ ആഹ്‌ളാദം തീരും മുമ്പ് കേരള എൻജിനീയറിംഗ്, ഫാർമസി, ആർക്കിടെക്ട് പ്രധാന റാങ്കുകളും ജില്ലയിലേക്ക്.

എൻജിനിയറിംഗിൽ ഒന്നാം റാങ്ക് തൃശൂർ വടക്കാഞ്ചേരി ഈസ്റ്റ് ഗ്രാമത്തിൽ വലിയിൽ വീട്ടിൽ ഫെയ്‌സ് ഹാഷിമിനാണ്. ഫാർമസിയിൽ ഒന്നാം റാങ്കും തൃശൂരിനാണ്. തൃശൂർ അമലനഗറിൽ കല്ലയിൽ വീട്ടിൽ ഫാരിസ് അബ്ദുൾ നാസർ കല്ലയിലിനാണ് ഒന്നാം റാങ്ക്. ആർക്കിടെക്ചറിൽ തൃശൂർ വലപ്പാട് ഒലക്കപുരയ്ക്കൽ വീട്ടിൽ ഒ. ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും എൻജിനീയറിംഗിൽ എസ്.സി വിഭാഗത്തിൽ തൃശൂർ വിയ്യൂർ പാണ്ടിക്കാവ് റോഡിൽ ഐറിസ് ഹൈലൈഫ് ഫ്‌ളോറൻസ് അപാർട്ടുമെന്റ്‌സിലെ ബി. അമ്മുവും ഒന്നാമതായി.

കേരള എൻജിനീയറിംഗ് എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ ഫെയ്‌സ് ഹാഷിം കാത്തിരിക്കുന്നത് വരാൻ പോകുന്ന ഐ.ഐ.ടി എൻട്രൻസ് റാങ്ക് പ്രഖ്യാപനമാണ്. അതിൽ രണ്ടാം റാങ്കാണ് പ്രതീക്ഷ. ചെസിനോടും ഫുട്‌ബാളിനോടുമാണ് താത്പര്യം. സംഗീതത്തോടും ഗിത്താറിനോടും താത്പര്യമുണ്ട്. തന്നെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും ഈ അവസരത്തിൽ ഓർക്കുന്നതായും ഫെയ്‌സ് പറഞ്ഞു.

ആഘോഷം തീരാതെ അമ്മുവിന്റെ വീട്

എൻജിനീയറിംഗ് എൻട്രൻസ് എസ്.സി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ബി. അമ്മുവിന്റെ ഫ്‌ളാറ്റിൽ ആഘോഷം നിറയുകയാണ്. റാങ്ക് വിവരം അറിയുമ്പോൾ അമ്മു മാത്രമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. സിവിൽ എൻജിനിയറായ അച്ഛൻ കൂർക്കഞ്ചേരി ആറ്റുവളപ്പിൽ വീട്ടിൽ ബാലാനന്ദൻ വിയ്യൂരിലെ വീട്ടിലേക്ക് കാറിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു. അമ്മ തൃശൂർ മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ കാട്ടൂർ പൊഞ്ഞനം മടത്തുവീട്ടിൽ ഡോ. സുമ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു.

എൻജിനിയറിംഗിൽ തലയെടുപ്പോടെ

യോഗ്യത നേടിയത്

4897 പേർ

ആദ്യ ആയിരത്തിൽ

89 പേർ