കൊടുങ്ങല്ലൂർ: മത്സ്യ വിതരണ മേഖലയിലെ അസംഘടിതരായ തൊഴിലാളികളെ ഉൾപ്പെടുത്തി സി.ഐ.ടി.യു മത്സ്യ വിതരണ തൊഴിലാളി യൂണിയൻ രൂപീകരിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറി എ.എസ് സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് കറുകപ്പാടത്ത്, സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം ടി.കെ സഞ്ജയൻ, അഷറഫ് പൂവ്വത്തിങ്കൽ, പി.എ ബക്കർ, പി.എ ഷാനവാസ്, ഒ.എസ് പ്രകാശൻ എന്നിവർ സംസാരിച്ചു. കെ.എ നാസർ (സെക്രട്ടറി), കെ.കെ കാദർ (പ്രസിഡന്റ്), കുഞ്ഞുമൊയ്ദീൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ 21 അംഗം കമ്മിറ്റിയെ തിരഞ്ഞെടുത്തു.