വടക്കാഞ്ചേരി: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ കെ. കേളപ്പൻ സ്മൃതി ദിനം ആചരിച്ചു. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. വടക്കാഞ്ചേരിയിൽ താലൂക്ക് സമിതി പ്രസിഡന്റ് അഡ്വ.എം.ശിവദാസൻ, പി.ജി രവീന്ദ്രൻ, മധു നമ്പ്രത്ത്, തെക്കുംകര കരുമത്രയിൽ പഞ്ചായത്തംഗം ഐശ്വര്യ ഉണ്ണി, സമിതി ജില്ലാ പ്രചാർ പ്രമുഖ് എ. കൃഷ്ണകുമാർ, കെ. ശ്രീദാസ്, ദിനേശൻ തടത്തിൽ, കടുകശേരിയിൽ വാസുദേവൻ ചേലാത്ത്, താലൂക്ക് സെക്രട്ടറി പി.ശിവകുമാർ, കെ. പീതാംബരൻ, മൂള്ളൂർക്കര അഞ്ചുമൂർത്തിയിൽ ഭാരതീയ വിചാര കേന്ദ്രം മദ്ധ്യമേഖല സംഘടന സെക്രട്ടറി കെ.ആർ ഷാജി, കെ. രാമചന്ദ്രൻ, പിണ്ഡാലിക്കുന്നിൽ പി. പ്രമോദ്, എം.അശോകൻ, നെടുമ്പുരയിൽ വി.സി ഷാജി, ടി.ജി രതീഷ് എന്നിവർ നേതൃത്വം നൽകി.