കൂത്തമ്പലത്തിൽ നടന്ന കലാമണ്ഡലം പത്മനാഭൻ നായർ അനുസ്മരണ സമ്മേളനം വി.സി ഡോ.ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
ചെറുതുരുത്തി: കലാമണ്ഡലം പത്മനാഭൻ നായർ അനുസ്മരണ സമ്മേളനം കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ച് വൈസ് ചാൻസലർ ഡോ.ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ കലാമണ്ഡലം ബാലസുബ്രമണ്യൻ അദ്ധ്യക്ഷനായി. കലാമണ്ഡലം കെ.ജി വാസുദേവൻ, കലാമണ്ഡലം ജോൺ, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം വി.അച്യുതാനന്ദൻ എന്നിവർ പ്രസംഗിച്ചു.