1
ഫയസ് ഹാഷിമിനെ കോൺഗ്രസ് പ്രവർത്തകർ ആദരിക്കുന്നു


വടക്കാഞ്ചേരി: കേരള എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വടക്കാഞ്ചേരി വാലിയിൽ വീട്ടിൽ ആഷിം-റസിയ ദമ്പതികളുടെ മകനായ ഫയസ് ഹാഷിമിനെ കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.അജിത്കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ വൈശാവ്, കൗൺസിലർ സന്ധ്യ കൊടക്കാടത്ത്, സി.എ ശങ്കരൻ കുട്ടി, സി.പി റോയ് എന്നിവർ പങ്കെടുത്തു.