kellapaji
കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേളപ്പജി സ്മൃതിദിന പരിപാടിയിൽ പി. ശശീന്ദർ പ്രഭാഷണം നടത്തുന്നു.

കൊടുങ്ങല്ലൂർ: ഗാന്ധിജിയുടെ ആദർശങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കിയ സാമൂഹ്യ പരിഷ്‌കർത്താവാണ് കെ. കേളപ്പനെന്ന് ആർ.എസ്.എസ് പ്രാന്തീയ ഗ്രാമവികാസ് പ്രമുഖ് പി.ശശീന്ദർ. കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേളപ്പജി സ്മൃതിദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രമോഹൻ കാത്തോളിൽ അദ്ധ്യക്ഷനായി. സമിതി ഇരിങ്ങാലക്കുട ജില്ലാ ഉപാദ്ധ്യക്ഷൻ എ.പി വേണുഗോപാൽ, മേഖല പ്രസിഡന്റ് സി.എം ശശീന്ദ്രൻ, ഡോ. പി.വി ആശാലത, ദിലീപ് ബാലഗണേശ്വരപുരം എന്നിവർ സംസാരിച്ചു.