ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ബ്ലാക്ക് ബെൽറ്റ് പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികളോടൊപ്പം.
ചാവക്കാട്: എൻ.എസ്.കെ.എസ് ഇന്ത്യ(നിഫോൺ ഷേട്ടോക്കാൻ കരാത്തെ) നടത്തിയ ബ്ലാക്ക് ബെൽറ്റ് പരീക്ഷയിൽ വിജയികളായ ചാവക്കാട് ബ്ലാങ്ങാട് മൈ ഡേജോ കരാത്തെ ഡോയിലെ വിദ്യാർത്ഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും നൽകി. ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജപ്പാൻ കരാത്തെ അസോസിയേഷൻ പൊന്നാനി ചീഫ് ഇൻസ്ട്രക്ടർ സെൻസി ഉമ്മർഫറൂഖ്(പൊന്നാനി) വിജയികൾക്ക് ബെൽറ്റ് നൽകി. എൻ.എസ്.കെ.എസ് ചീഫ് ഇൻസ്ട്രക്ടർമാരായ വിത്‌സൻ, ഉണ്ണിക്കൃഷ്ണൻ, നജുമുദ്ധീൻ, ഷക്കീർ, അപ്പു എന്നിവർ സംസാരിച്ചു. മൈ ഡേജോ കരാത്തെ പരിശീലകരായ ഷിജിത്ത് രാമി, സുരേഷ് പൂക്കോട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.