ചാലക്കുടി: കല്ലുകുത്തി വെട്ടുകടവ് റോഡിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. കല്ലുകുത്തി മുതൽ ചാലക്കുടി മാർക്കറ്റ് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരമുള്ള റോഡ് ബി.എം.ബി.സി ടാറിംഗാണ് നടത്തുന്നത്. മുൻ എം.എൽ.എ ബി.ഡി ദേവസ്സിയുടെ ശ്രമഫലമായി കിഫ്.ബി ഫണ്ടായ 2.64 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. ചാലക്കുടിയിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന റോഡ് വീതി കൂട്ടി ബലപ്പെടുത്തുന്നതാണ് പദ്ധതി. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. മേലൂർ പഞ്ചായത് പ്രസിഡന്റ് എം.എസ് സുനിത, വൈസ് പ്രസിഡന്റ് പി.ഒ പോളി, ജന പ്രതിനിധികളായ പി.ആർ ബിബിൻ രാജ്, വിക്ടോറിയ ഡേവിസ്, ജിറ്റി സാജു, എം.എസ് ബിജു, വിവിധ ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥർ, കരാറുകർ എന്നിവർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദേശവും ക്രമീകരണവും നടത്തി.