pulani
മലയോര ഹൈവേയുടെ കൊമ്പിച്ചൽ ഭാഗത്ത് റോഡ് അരിക് ഇടിഞ്ഞപ്പോൾ.


മേലൂർ: പൂലാനി ഭാഗത്ത് കൂടി കടന്ന് പോകുന്ന മലയോര ഹൈവേയുടെ കൊമ്പിച്ചൽ ഭാഗത്ത് ഇരുപതടിയോളം നീളത്തിൽ റോഡിന്റെ അരിക് വശം ഇടിഞ്ഞു. പാടത്തോട് ചേർന്ന ഭാഗങ്ങൾ ഉയർത്തി കെട്ടിയ സ്ഥലത്താണ് ഇടിച്ചിലുണ്ടായത്. ഇവിടെ പാലത്തിന്റെ ഒരു ഭാഗം നിർമ്മാണം പൂർത്തിയായിരുന്നു. അടുത്തഭാഗം നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് റോഡ് അരികിടിഞ്ഞത്. പാടത്തിന്റെ ഭാഗം നല്ലപോലെ കരിങ്കല്ല് കൊണ്ട് അരിക്‌കെട്ടുന്നതിന് പകരം സൈഡ് കല്ല് വച്ച് അടുക്കിയിട്ടേയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതാണ് അരിക് ഇടിയാൻ കാരണമാക്കിയതെന്നവർ ചൂണ്ടിക്കാട്ടുന്നു.