ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തിരിമറിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വെസ്റ്റ് ചാലക്കുടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ച് നടത്തി. ബാങ്കിന് മുന്നിൽ വച്ച് സമരക്കാരെ പൊലീസ് തടഞ്ഞു. തുടർന്നുള്ള ധർണ സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മിഥുൻദാസ് അദ്ധ്യക്ഷനായി. എ.എം ഗോപി, നിധിൻ പുല്ലൻ, എം.എസ് സദാനന്ദൻ എന്നിവർ സംസാരിച്ചു.