ചേർപ്പ്: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ നവരാത്രി ചടങ്ങുകൾ ആരംഭിച്ചു. ശാസ്താവിന് 108 കരിക്ക് അഭിഷേകത്തോടെയാണ് മഹോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട്, മാടമ്പ് ഹരിദാസൻ നമ്പൂതിരി, പെരുവനം കുട്ടൻ മാരാർ, പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ കുമാരൻ, മേളപ്രമാണിമാരായ പെരുവനം സതീശൻ മാരാർ, പഴുവിൽ രഘു മാരാർ, ദേവസ്വം ഓഫീസർ പി.യു നന്ദകുമാർ എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് എം. മധു, സെക്രട്ടറി അഡ്വ. കെ. സുജേഷ്, എം. ശിവദാസൻ, എ.ജി ഗോപി, സുനിൽ പി. മേനോൻ, പി. രാജേഷ് എന്നിവർ നേതൃത്വം നൽകി.