പാവറട്ടി: തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മെനിജ്ഞറ്റീസ്, ന്യൂമോണിയ തുടങ്ങിയവയ്ക്കുള്ള പ്രതിരോധ വാക്‌സിൻ പെന്റാവലന്റ് കൊവിഡ് വാക്‌സിൻ(പി.സി.വി)യുടെ ഉദ്ഘാടനം ബ്ലോക്ക് പണ്ടായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിർവ്വഹിച്ചു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോൾസൺ അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ.മനോജ്, ജനപ്രതിനിധികളായ ബിജു പി.വി, അനി ജോസ്, ഷീന വിൽസൺ, ഷീന തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണൻ, നഴ്‌സ് ഉഷ എന്നിവർ സംസാരിച്ചു.