ചിറ്റാട്ടുകര: 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സി.പി.എം ചിറ്റാട്ടുകര ലോക്കൽ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം മണലൂർ ഏരിയാ സെക്രട്ടറി സി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. സി.എഫ് രാജൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി ജിയോഫോക്‌സ് (ചെയർമാൻ), പി.ജി സുബിദാസ് (കൺവീനർ), സി.എഫ് രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 26 ന് താമരപ്പിള്ളിയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാ കായിക മത്സരങ്ങൾ എന്നിവ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് നടത്തും.