ചാലക്കുടി: അതിരപ്പിള്ളി വ്യൂ പോയിന്റിലെ മരങ്ങൾ മുറിച്ചു മാറ്റി. വിനോദ സഞ്ചാരികൾ റോഡിൽ നിന്ന് വെള്ളച്ചാട്ടം വീക്ഷിക്കുന്ന സ്ഥലത്തെ മരങ്ങളാണ് വി.എസ്.എസ് പ്രവർത്തകർ മുറിച്ചത്. കൊവിഡിനെ തുടർന്ന് വിനോദ സഞ്ചാരികൾ എത്താത്തതിനാൽ ഇവിടെ മരങ്ങളുടെ ചില്ലകൾ വളർന്ന് കാഴ്ചകൾ തടസപ്പെട്ടിരുന്നു. ഇതുമൂലം വെള്ളച്ചാട്ടത്തിന്റെ കാഴ്ചയ്ക്ക് ഏറെ തടസമുണ്ടായി. ഇതിനെക്കുറിച്ച് ഫോറസ്റ്റ് അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു.