വെറ്റിലപ്പാറ: പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടത്തിൽ ആനകൾ പനകൾ മറിച്ചിട്ടത് മൂലം ഗതാഗത തടസമുണ്ടായി. പുഴയുടെ മറുകരയിലുള്ള ഫാക്ടറി ഭാഗത്താണ് റോഡിന് തടസമുണ്ടായത്. രണ്ട് മണിക്കൂർ നേരം റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാനായില്ല. പിന്നീട് തൊഴിലാളികളാണ് പനകൾ മുറിച്ച് മാറ്റിയത്.