തൃശൂർ: കൊവിഡ് മഹാമാരിയുടെ കാലത്ത് ക്ലേശങ്ങളും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്ന വിദ്യാർത്ഥികളടങ്ങുന്ന സമൂഹത്തിന് ആത്മധൈര്യം ലഭിക്കാൻ നവരാത്രി കാലത്തിന് സാധിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ. കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ കെ. മീരയെ ചടങ്ങിൽ ആദരിച്ചു.
ക്ഷേത്ര ആഘോഷ പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് പി.കെ. രഘു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണൻ മുഖ്യാതിഥിയായി. മുളങ്കുന്നത്തുകാവ് ദേവസ്വം ഓഫീസർ കെ.കെ. സോമൻ, സെക്രട്ടറി അഡ്വ. സി. സുനിൽകുമാർ, ട്രഷറർ അഡ്വ. കെ.പി. രാധാകൃഷ്ണൻ, നിർവാഹക സമിതി അംഗങ്ങളായ വസന്തൻ കോമാട്ടിൽ, ധീരജ് മഠത്തിപ്പറമ്പിൽ, പ്രേമദാസൻ, കല രഘു, ക്ഷേത്രം മേൽശാന്തി സുനിൽകുമാർ, ശ്രീപ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.