ശങ്കരംകുളങ്ങര ക്ഷേത്രത്തിൽ നടന്ന പുതിയ കോമരത്തെ അവരോധിക്കൽ ചടങ്ങ്.
തൃശൂർ: ശങ്കരംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഞള്ളൂർ തളിയക്കാട്ടിൽ സനോജ്.ടി.നായരെ പുതിയ കോമരമായി അവരോധിച്ചു. കോമരത്തിന്റെ സാന്നിദ്ധ്യത്തിൽ ശങ്കരംകുളങ്ങര ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ക്ഷേത്രം, ഗുരുവായൂർ, പാറമേക്കാവ്, തെച്ചിക്കോട്ടുകാവ്, വടക്കുറുമ്പ കാവ് തുടങ്ങിയ നിരവധി ഭഗവതി ക്ഷേത്രത്തിൽ നിന്നുമുള്ള കോമരങ്ങൾ പങ്കെടുത്തു.ചടങ്ങുകൾക്ക് ശേഷം ശങ്കരംകുളങ്ങര ദേവസ്വം ചടങ്ങിൽ സന്നിഹിതരായ എല്ലാ കോമരങ്ങളെയും ആദരിച്ചു.