വരന്തരപ്പിള്ളി: പാലപ്പിള്ളി വലിയകുളത്ത് പാഡിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളിയായ ചങ്ങനകുന്നൻ സുബൈദയുടെ പശുക്കുട്ടിയെ പുലിയിറങ്ങി കൊന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പശുക്കളെ പാഡിക്ക് സമീപം കെട്ടിയിട്ടിരിക്കുകയായിരുന്നു. കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി ടോർച്ചടിച്ചപ്പോൾ പുലി ഓടിപ്പോയി. നിരന്തരം കാട്ടാന ഇറങ്ങുന്ന പ്രദേശവുമാണിത്. വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.