news-photo

ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ദേവസ്വം ഓഫീസ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.


ഗുരുവായൂർ: മൾട്ടി ലെവൽ പാർക്കിംഗ് സമുച്ചയം ഭക്തർക്ക് സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മഹാരാജ ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. ധർണ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ അനീഷ് മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സമേഷ് തേർളി, നഗരസഭാ കൗൺസിലർമാരായ ശോഭാ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.