കുറ്റിച്ചിറ : കർഷകരെ കൊല ചെയ്ത ബി.ജെ.പി ഭരണകൂട ക്രൂരതയ്‌ക്കെതിരെ എ.ഐ.വൈ.എഫ് കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും എ.ഐ.കെ.എസും കരിങ്കൊടിയേന്തി പ്രതിഷേധിച്ചു. മണ്ഡലം സെക്രട്ടേറിയേറ്റ് മെമ്പർ എം.വി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു. എ.ഐ.കെ.എസ് സെക്രട്ടറി ജോസഫ് കൈതാരൻ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.ഡി. പ്രവീൺ, ഡി.എൻ ജോഷി, സി.കെ സഹജൻ, ബൈജു അമ്പഴക്കാടൻ, നിതീഷ് തുടങ്ങിയവർ സംസാരിച്ചു.