കല്ലൂർ: വെള്ളാനിക്കോട് പുളിഞ്ചോടിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മാൻ ചത്തു. ഇന്നലെ രാവിലെയിരുന്നു സംഭവം. 4 തെരുവ് നായകൾ കൂട്ടമായി മാനിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നായകളുടെ കുര കേട്ട് നാട്ടുകാരെത്തി മാനിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാൻ ചത്തു.