ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് വേളൂക്കര ബ്രാഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിക്കുന്നു.
കുറ്റിക്കാട്: ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് വേളൂക്കര ബ്രാഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡന്റ് ബിജു പി. കാവുങ്കൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോസ് പടിഞ്ഞാക്കര, സോണി കല്ലുപാലത്തിങ്കൽ, പി. പി പോളി, ജോസ് കൈതാരത്ത്, ജോഷി മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.