കല്ലൂർ: ശാസ്ത്രരംഗത്ത് ലോകോത്തര നേട്ടം കൈവരിച്ച തൃക്കൂർ പഞ്ചായത്തിലെ ആദൂർ സ്വദേശി അനക്‌സ് ജോസിന്റെ വീട്ടിലെത്തി ജനപ്രതിനിധികൾ മാതാപിതാക്കളെ അഭിനന്ദനം അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ തൊഴുക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ജോസഫ് ടാജറ്റ്, കെ.വി സജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് അഭിനന്ദനം അറിയിച്ചത്. തൃക്കൂർ പഞ്ചായത്തിന്റെ പ്രശസ്തി ഉയർത്തിയ സന്തോഷം പഞ്ചായത്ത് പ്രസിഡന്റ്് പങ്കുവച്ചു. അനക്‌സ് നാട്ടിൽ വരുന്ന സമയം വലിയ ആദരവ് നടത്തുമെന്ന് പ്രസിഡന്റ്് അറിയിച്ചു.