jci

അന്നമനട, കുരുവിലശ്ശേരി വില്ലേജ് ഓഫീസർ ശിവാനന്ദൻ എ.എസിനെ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ മാള ഏർപ്പെടുത്തിയ സർവീസ് എക്സലെൻസ് അവാർഡ് നൽകി അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് ആദരിക്കുന്നു.

മാമ്പ്ര: ജൂനിയർ ചേംബർ ഇന്റർനാഷണൽ മാള, ഔദ്യോഗിക രംഗത്തെ മികവിന്, അന്നമനട ആലത്തൂർ കുരുവിലശ്ശേരി വില്ലേജ് ഓഫീസർ ശിവാനന്ദൻ എ.എസിനെ സർവീസ് എക്‌സലെൻസ് അവാർഡ് നൽകി ആദരിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് അവാർഡ് നൽകി. ജെ.സി.ഐ പ്രസിഡന്റ് കെ.പി ജൈജു അദ്ധ്യക്ഷനായി. അന്നമനട പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ സതീശൻ, പഞ്ചായത്തംഗങ്ങളായ ഷിജു സി.കെ, സിനി ബെന്നി, ജെ.സി.ഐ അംഗങ്ങളായ വേണു അനിരുദ്ധൻ, ബാബു ഡേവിസ്, പി. രാധാകൃഷ്ണൻ, അനിൽകുമാർ പി.ഐ, യശ്പാൽ, സോബു എം.വി, ഫ്രാൻസിസ് കെ.എ, അനിൽ കുമാർ ടി.എ, ട്രഷറർ ബാബു കെ.ഡി തുടങ്ങിയവർ സംസാരിച്ചു.