തൃശൂർ: പുറനാട്ടുകര വടക്ക് പടിഞ്ഞാറ്റുമുറി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കെ.ജി സിദ്ധാർത്ഥന്റെ വസതിയിൽ വെച്ച് കുട്ടികളെ ആദരിക്കും. ചടങ്ങ് എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ ഉദ്ഘാടനം ചെയ്യും. ഐ.ജി പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തും. കെ.ജി സിദ്ധാർത്ഥൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ഡോ.കെ.കെ ഹർഷകുമാർ, യൂണിയൻ കമ്മിറ്റി അംഗം എൻ.പി ബാലൻ എന്നിവർ സംസാരിക്കും.