ഗുരുവായൂർ : ഗുരുവായൂർ രണ്ട് ദിവസങ്ങളിലായി ഗുരുവായൂരിൽ നടന്നിരുന്ന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ലാ ആസ്ഥാനം കേന്ദ്രമാക്കി വഴിയോരകച്ചവട തൊഴിലാളി സഹകരണസംഘം രൂപീകരിക്കാൻ സമ്മേളനം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ഡോ. കെ.എസ്. പ്രദീപ് കുമാറിനെ പ്രസിഡന്റായും ആർ.വി. ഇക്ബാലിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. എം.എച്ച് സലീമാണ് ട്രഷറർ. 36 അംഗ സംസ്ഥാന കമ്മിറ്റിയെയും 157 അംഗ ജനറൽ കമ്മിറ്റിയെയും 21 അംഗ ഭാരവാഹി കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.