ayush

തൃശൂർ: ലോക കാഴ്ച്ച ദിനത്തോടനുബന്ധിച്ച് 14 ന് ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി വിവിധ മത്സരങ്ങളും ബോധവത്കരണ പരിപാടികളും നടത്തുന്നു. ചിത്രരചനാ മത്സരം (വാട്ടർ കളർ യു.പി വിദ്യാർത്ഥികൾക്ക്), ഷോർട്ട് വീഡിയോ മേക്കിംഗ് മത്സരം (പൊതു ജനങ്ങൾക്ക്), പോസ്റ്റർ മേക്കിംഗ് (എച്ച്.എസ്- എച്ച്.എസ്.എസ്. വിദ്യാർത്ഥികൾക്ക് വിഷയം 'സ്‌നേഹിക്കാം നിങ്ങളുടെ കണ്ണുകളെ '). സൃഷ്ടികൾ 13 ന് വൈകിട്ട് 5ന് മുൻപായി rvdanethra@gmail.com എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് 8113028721, 9446049813.